അധ്യാപന പരിശീലനം: നാലാം വാരം
അധ്യാപന പരിശീലനത്തിന്റ നാലാം വാരം 2/12/2019 തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ഇന്ന് വരെ അഞ്ച് പ്രവർത്തി ദിനങ്ങൾ ആണ് ഈ ആഴ്ച ലഭിച്ചത്. തിങ്കളാഴ്ച കെ എസ്സ്.യുവിൻ്റെ ജില്ലാവ്യാപക വിദ്യാഭ്യാസബന്ദ് ആയിരുന്നതിനാൽ അന്ന് ക്ലാസ്സുകൾ ഒന്നും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച കൃത്യമായി ക്ലാസ്സുകൾ ലഭിച്ചതിനാൽ മാണിക്യവീണ എന്ന കവിത പഠിപ്പിച്ചു തീർക്കാൻ സാധിച്ചു. അന്ന് രണ്ടാമത്തെയും എട്ടാമത്തെയും പരീഡ് ആയിരുന്നു എനിക്ക് ക്ലാസ്സുകൾ ഉണ്ടായിരുന്നത്. അന്ന് ഞങ്ങളുടെ അധ്യാപന മികവ് പരിശോധിക്കുന്നതിനായി നാൻസി മിസ്സ് എത്തിയിരുന്നു. എൻ്റെ ക്ലാസ്സ് കണ്ട് വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ബുധനാഴ്ച ആശയസമ്പാദന മാതൃക ഉപയോഗിച്ച് വ്യാകരണത്തിലെ ഒരു പ്രധാന വിഭാഗമായ "സന്ധി" കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തിങ്കളാഴ്ച മുതൽ കുട്ടികൾക്ക് ക്രിസ്മസ്സ് പരീക്ഷ തുടങ്ങുന്നതിനാൽ വ്യാഴാഴ്ച കുട്ടികൾക്ക് അതുവരെ പഠിപ്പിച്ച പാഠഭാഗത്തിൻ്റെ റിവിഷൻ നടത്തി.
ഇന്ന്, വെള്ളിയാഴ്ച സ്കൂളിൽ ക്രിസ്മസ്സ് പരിപാടി സംഘടിപ്പിച്ചിരുന്നു. വ്യത്യസ്തമായ ഒരു അനുഭവവും ആഘോഷവും ആയിരുന്നു ഇന്നേദിനം. ഉച്ചഭക്ഷണ വിതരണവും ക്രിസ്മസ്സ് ആഘോഷവും എല്ലാം ഉൾപ്പടെ വളരെ മനോഹരമായ ദിനങ്ങൾ ആയിരുന്നു ഈ ഒരാഴ്ചക്കാലം എനിക്ക് സമ്മാനിച്ചത്.