Friday, July 6, 2018

പെണ്മ



എനിക്കുമുണ്ടൊരു സ്വപ്നം
ആരോടും പറയാത്ത 
ആരോരുമറിയാത്ത സ്വപ്നം
രാത്രിയെ ഭയക്കാതെ,
മാനം കവരുന്ന
കാമഭ്രാന്തരെ ഭയക്കാതെ,
മിഴികളാൽ മൊഴികളാൽ
എയ്യുന്നൊരായിരം
ചോദ്യശരങ്ങളേൽക്കാതെ,
        അപരിചിതമാം വഴികളിൽ
        അപരിചിതർക്കിടയിലൂടെ
        തനിയെ നടക്കുവാൻ, 
        രാത്രി, കുളിർത്തെന്നലിൻ 
        തലോടലുമേറ്റാ കടൽത്തീര-
        ത്തിരുന്നൊരു കവിത കുറിക്കാൻ,
        സെക്കൻഡ് ഷോ കഴിഞ്ഞു
        കൂട്ടുകാർക്കൊപ്പം കലപില
        കൂട്ടി തട്ടുകടയിൽ കയറി
        രുചി ഭേദങ്ങൾ പരീക്ഷിച്ചറിയാൻ 
        കഴിയുന്നൊരു കാലം
        ആ കാലമാണെന്റെ സ്വപ്നം...





3 comments:

  1. കോളേജ് പഠനകാലത്ത് എഴുതിയ കവിത...(അങ്ങനെ വിളിക്കാം എന്ന് തോന്നുന്നു)

    ReplyDelete
  2. Ne dairyam ayi nadannoi arum Oru chukkum cheyyilla

    ReplyDelete