Saturday, November 30, 2019

    അധ്യാപന പരിശീലനം: മൂന്നാം വാരം


അധ്യാപന പരിശീലനത്തിന്റ മൂന്നാം വാരം 25/11/2019 തിങ്കളാഴ്ച ആരംഭിച്ചു. ഇന്ന് വരെ ആകെ ആറ് പ്രവർത്തി ദിനങ്ങൾ ആണ് ഈ ആഴ്ച ലഭിച്ചത്.
                             പതിവുപോലെ തിങ്കളാഴ്ച ആറാമത്തെ പരീഡായിരുന്നു എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നത്."കവിതയോട്" എന്ന പാഠം പഠിപ്പിച്ചു തുടങ്ങുന്നതിനാവശ്യമായ തയ്യാറെടുപ്പുകളോടെ ആണ് ഞാൻ ക്ലാസ്സിലേക്ക് പോയത്. പാഠഭാഗത്തിൻ്റെ തുടർച്ച അടുത്ത ദിവസം ചൊവ്വാഴ്ച നടത്തി. അന്ന് തന്നെ എൻ്റെ സഹഅധ്യാപികയുടെ ക്ലാസ്സ് കണ്ട് വിലയിരുത്തുകയും ചെയ്തു. തുടർന്ന് ബുധനാഴ്ച പഠിപ്പിച്ചു തീർന്ന ഏകകത്തിൽ കുട്ടികൾക്ക് വന്നിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കുകയും പഠനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. വ്യാഴാഴ്ച പുതിയ ഏകകമായ "കാലം രസിച്ച രസാനുഭുതികൾ" പഠിപ്പിക്കാൻ ആരംഭിച്ചു. കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന സാഹിത്യകാരനെയും അദ്ദേഹത്തിൻ്റെ ഏതാനം കൃതികളെപ്പറ്റിയും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. തുടർന്ന വെള്ളിയാഴ്ച മൂന്നാമത്തെ പരീഡ് "മാണിക്യവീണ" എന്ന കവിത പഠിപ്പിച്ചു തുടങ്ങന്നതിനായി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് എന്ന കവിയെയും അദ്ദേഹത്തിൻ്റെ കൃതികളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇന്ന് ക്ലാസ്സിൽ കുട്ടികൾ കുറവായിരുന്നതിനാൽ പുതിയ പാഠം പഠിപ്പിച്ചു തുടങ്ങന്നതിനു പകരമായി, കുട്ടികൾക്ക് എെതിഹ്യമാലയിലെ ഏതാനം കഥകൾ പരിചയപ്പെടുത്തി കൊടുത്തു. ശേഷം എൻ്റെ മറ്റൊരു സഹഅധ്യാപികയുടെ ക്ലാസ്സ് കണ്ട് വിലയിരുത്തുകയും ചെയ്തു.

                                   വ്യാഴാഴ്ച  ദിവസം പത്താം ക്ലാസ്സിലെയും പ്ലസ്സ് ടുവിലെയും വിദ്യാർത്ഥികൾക്കായി മാനസിക സംഘർഷം കുറയ്ക്കുന്നതിനായ് കപ്പ ടി.വി യുടെ നേതൃത്വത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇത് കുട്ടികൾക്ക് എന്ന പോലെ എനിക്കും വ്യത്യസ്തവും അറിവ് പകരുന്നതുമായ ഒരു അനുഭവം ആയിരുന്നു.







No comments:

Post a Comment