തിങ്കളാഴ്ച ആറാമത്തെ പരീഡായിരുന്നു എനിക്ക് ക്ലാസ്സ്, അന്ന് ഞങ്ങളുടെ വിഷയാധ്യാപിക എൻ്റെ ക്ലാസ്സ് നിരീക്ഷക്കുന്നതിനായി എത്തിയിരുന്നു. കളിയച്ഛൻ ജനിക്കുന്നു എന്ന പാഠത്തിൻ്റെ ആരംഭഭാഗമായിരുന്നു അന്ന് പഠിപ്പിച്ചത്.. അധ്യാപനം കൂടുതൽ മികച്ചതാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപിക നൽകി. ചൊവ്വാഴ്ച രണ്ട് പരീഡുകൾ ഉണ്ടായിരുന്നു. എട്ടും ഒൻപതും പാഠാസൂത്രണങ്ങൾ അന്ന് പഠിപ്പിച്ചു. 21/11/19 ബുധനാഴ്ച കെ.എസ് .യു വിൻ്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസബന്ദ് ആയിരുന്നതിനാൽ അന്ന് ക്ലാസ്സുകൾ ഒന്നും നടന്നില്ല. എങ്കിലും പ്രധാനഅധ്യാപകൻ്റെ നിർദ്ദേശപ്രകാരം ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തുകയും അവിടെ ആയിരിക്കുകയും ചെയ്തു. അടുത്ത ദിവസം വ്യാഴാഴ്ചയും എനിക്ക് അഞ്ചമത്തെ പരീഡ് ആയിരുന്നു എനിക്ക് ക്ലാസ്സ്. അന്ന് കളിയച്ഛൻ ജനിക്കുന്നു എന്ന പാഠത്തിൻ്റെ അവസാന ക്ലാസ്സ് ആയിരുന്നു. അന്ന് തന്നെ ആ പാഠത്തിലെ പ്രധാന ആശയങ്ങളും പ്രവർത്തനങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു കൊണ്ട് പാഠം അവസാനിപ്പിച്ചു. ഈ ആഴ്ചയിലെ അവസാന പ്രവർത്തിദിനമായിരുന്ന ഇന്ന് ടി. ഉബെെദിൻ്റെ കവിതയോട് എന്ന പുതിയ പാഠത്തിൻ്റെ ആമുഖാവതരണം നടത്തി..കവിയെപ്പറ്റിയും അദ്ദേഹത്തിൻ്റെ ഏതാനം കൃതികളെപ്പറ്റിയും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. ഇതിനിടയിലെ സബ്സ്ററ്യൂഷനുകളും ഉച്ചഭക്ഷണ വിതരണവും വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കുന്നവയായിരുന്നു... അതിമനോഹരമായും അനുഭവസമ്പന്നമായും ഈ ഒരാഴ്ചക്കാലം കടന്നു പോയി...
No comments:
Post a Comment