Friday, July 20, 2018

........ജന്മദിനം .......



ജന്മദിനം കൊണ്ടാടി ,
സൂര്യ ഭഗവാൻ കടലിൽ ചാടി ചത്തിട്ടും
ഭൂമി ഒന്ന് ചുറ്റിത്തിരിഞ്ഞിട്ടും ,
ആഘോഷങ്ങൾ തീർന്നില്ല... 
പിറന്നാൾ സർപ്രൈസുകൾ ബാക്കിവെച്ച 
ആലസ്യത്തിൽ കിടന്നു തന്നെ 
കൂട്ടുകാരുടെ വാട്സ്ആപ് വിഷസിനു 
നന്ദി പറയാൻ ടച്ച് സെറ്റ് എടുത്തപ്പോൾ, 
അമ്മയുടെ മിസ്ഡ്കോളുകൾ 
അയ്യോ ! അമ്മയുടെ കാര്യം മറന്നു 
സാരമില്ല അടുത്ത ജന്മദിനം ആകട്ടെ ...


Friday, July 6, 2018

പെണ്മ



എനിക്കുമുണ്ടൊരു സ്വപ്നം
ആരോടും പറയാത്ത 
ആരോരുമറിയാത്ത സ്വപ്നം
രാത്രിയെ ഭയക്കാതെ,
മാനം കവരുന്ന
കാമഭ്രാന്തരെ ഭയക്കാതെ,
മിഴികളാൽ മൊഴികളാൽ
എയ്യുന്നൊരായിരം
ചോദ്യശരങ്ങളേൽക്കാതെ,
        അപരിചിതമാം വഴികളിൽ
        അപരിചിതർക്കിടയിലൂടെ
        തനിയെ നടക്കുവാൻ, 
        രാത്രി, കുളിർത്തെന്നലിൻ 
        തലോടലുമേറ്റാ കടൽത്തീര-
        ത്തിരുന്നൊരു കവിത കുറിക്കാൻ,
        സെക്കൻഡ് ഷോ കഴിഞ്ഞു
        കൂട്ടുകാർക്കൊപ്പം കലപില
        കൂട്ടി തട്ടുകടയിൽ കയറി
        രുചി ഭേദങ്ങൾ പരീക്ഷിച്ചറിയാൻ 
        കഴിയുന്നൊരു കാലം
        ആ കാലമാണെന്റെ സ്വപ്നം...