Friday, December 20, 2019
Friday, December 13, 2019
അധ്യാപന പരിശീലനം:അഞ്ചാം വാരം
അധ്യാപന പരിശീലനത്തിന്റ അഞ്ചാം വാരം 9/12/2019 മുതൽ ഇന്ന് വരെ അഞ്ച് പ്രവർത്തി ദിനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. തിങ്കളാഴ്ച മുതൽ കുട്ടികൾക്ക് ക്രിസ്മസ്സ് പരീക്ഷ തുടങ്ങിയതിനാൽ ഈ ആഴ്ച ക്ലാസ്സുകൾ ഉണ്ടായിരുന്നില്ല. ഈ ഒരാഴ്ചക്കാലം പാഠാസൂത്രണങ്ങൾ തയ്യാറാക്കുകയും ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച കുട്ടികളുടെ യൂണിഫോം വിതരണം നടത്തുകയുണ്ടായി ഇത് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു.
Friday, December 6, 2019
അധ്യാപന പരിശീലനം: നാലാം വാരം
അധ്യാപന പരിശീലനത്തിന്റ നാലാം വാരം 2/12/2019 തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ഇന്ന് വരെ അഞ്ച് പ്രവർത്തി ദിനങ്ങൾ ആണ് ഈ ആഴ്ച ലഭിച്ചത്. തിങ്കളാഴ്ച കെ എസ്സ്.യുവിൻ്റെ ജില്ലാവ്യാപക വിദ്യാഭ്യാസബന്ദ് ആയിരുന്നതിനാൽ അന്ന് ക്ലാസ്സുകൾ ഒന്നും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച കൃത്യമായി ക്ലാസ്സുകൾ ലഭിച്ചതിനാൽ മാണിക്യവീണ എന്ന കവിത പഠിപ്പിച്ചു തീർക്കാൻ സാധിച്ചു. അന്ന് രണ്ടാമത്തെയും എട്ടാമത്തെയും പരീഡ് ആയിരുന്നു എനിക്ക് ക്ലാസ്സുകൾ ഉണ്ടായിരുന്നത്. അന്ന് ഞങ്ങളുടെ അധ്യാപന മികവ് പരിശോധിക്കുന്നതിനായി നാൻസി മിസ്സ് എത്തിയിരുന്നു. എൻ്റെ ക്ലാസ്സ് കണ്ട് വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ബുധനാഴ്ച ആശയസമ്പാദന മാതൃക ഉപയോഗിച്ച് വ്യാകരണത്തിലെ ഒരു പ്രധാന വിഭാഗമായ "സന്ധി" കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തിങ്കളാഴ്ച മുതൽ കുട്ടികൾക്ക് ക്രിസ്മസ്സ് പരീക്ഷ തുടങ്ങുന്നതിനാൽ വ്യാഴാഴ്ച കുട്ടികൾക്ക് അതുവരെ പഠിപ്പിച്ച പാഠഭാഗത്തിൻ്റെ റിവിഷൻ നടത്തി.
ഇന്ന്, വെള്ളിയാഴ്ച സ്കൂളിൽ ക്രിസ്മസ്സ് പരിപാടി സംഘടിപ്പിച്ചിരുന്നു. വ്യത്യസ്തമായ ഒരു അനുഭവവും ആഘോഷവും ആയിരുന്നു ഇന്നേദിനം. ഉച്ചഭക്ഷണ വിതരണവും ക്രിസ്മസ്സ് ആഘോഷവും എല്ലാം ഉൾപ്പടെ വളരെ മനോഹരമായ ദിനങ്ങൾ ആയിരുന്നു ഈ ഒരാഴ്ചക്കാലം എനിക്ക് സമ്മാനിച്ചത്.
Saturday, November 30, 2019
അധ്യാപന പരിശീലനം: മൂന്നാം വാരം
അധ്യാപന പരിശീലനത്തിന്റ മൂന്നാം വാരം 25/11/2019 തിങ്കളാഴ്ച ആരംഭിച്ചു. ഇന്ന് വരെ ആകെ ആറ് പ്രവർത്തി ദിനങ്ങൾ ആണ് ഈ ആഴ്ച ലഭിച്ചത്.
പതിവുപോലെ തിങ്കളാഴ്ച ആറാമത്തെ പരീഡായിരുന്നു എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നത്."കവിതയോട്" എന്ന പാഠം പഠിപ്പിച്ചു തുടങ്ങുന്നതിനാവശ്യമായ തയ്യാറെടുപ്പുകളോടെ ആണ് ഞാൻ ക്ലാസ്സിലേക്ക് പോയത്. പാഠഭാഗത്തിൻ്റെ തുടർച്ച അടുത്ത ദിവസം ചൊവ്വാഴ്ച നടത്തി. അന്ന് തന്നെ എൻ്റെ സഹഅധ്യാപികയുടെ ക്ലാസ്സ് കണ്ട് വിലയിരുത്തുകയും ചെയ്തു. തുടർന്ന് ബുധനാഴ്ച പഠിപ്പിച്ചു തീർന്ന ഏകകത്തിൽ കുട്ടികൾക്ക് വന്നിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കുകയും പഠനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. വ്യാഴാഴ്ച പുതിയ ഏകകമായ "കാലം രസിച്ച രസാനുഭുതികൾ" പഠിപ്പിക്കാൻ ആരംഭിച്ചു. കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന സാഹിത്യകാരനെയും അദ്ദേഹത്തിൻ്റെ ഏതാനം കൃതികളെപ്പറ്റിയും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. തുടർന്ന വെള്ളിയാഴ്ച മൂന്നാമത്തെ പരീഡ് "മാണിക്യവീണ" എന്ന കവിത പഠിപ്പിച്ചു തുടങ്ങന്നതിനായി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് എന്ന കവിയെയും അദ്ദേഹത്തിൻ്റെ കൃതികളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇന്ന് ക്ലാസ്സിൽ കുട്ടികൾ കുറവായിരുന്നതിനാൽ പുതിയ പാഠം പഠിപ്പിച്ചു തുടങ്ങന്നതിനു പകരമായി, കുട്ടികൾക്ക് എെതിഹ്യമാലയിലെ ഏതാനം കഥകൾ പരിചയപ്പെടുത്തി കൊടുത്തു. ശേഷം എൻ്റെ മറ്റൊരു സഹഅധ്യാപികയുടെ ക്ലാസ്സ് കണ്ട് വിലയിരുത്തുകയും ചെയ്തു.
Friday, November 22, 2019
അധ്യാപന പരിശീലനം : രണ്ടാം വാരം
അധ്യാപന പരിശീലനത്തിന്റ രണ്ടാം വാരം പുതിയ അനുഭവങ്ങൾ സമ്മാനിച്ചു കൊണ്ട് ഇന്ന് അവസാനിച്ചു. 18/11/2019 തിങ്കളാഴ്ച മുതൽ ഇന്ന് വരെ അഞ്ച് പ്രവർത്തി ദിനങ്ങൾ ആണ് ഉണ്ടായിരുന്നത്.
തിങ്കളാഴ്ച ആറാമത്തെ പരീഡായിരുന്നു എനിക്ക് ക്ലാസ്സ്, അന്ന് ഞങ്ങളുടെ വിഷയാധ്യാപിക എൻ്റെ ക്ലാസ്സ് നിരീക്ഷക്കുന്നതിനായി എത്തിയിരുന്നു. കളിയച്ഛൻ ജനിക്കുന്നു എന്ന പാഠത്തിൻ്റെ ആരംഭഭാഗമായിരുന്നു അന്ന് പഠിപ്പിച്ചത്.. അധ്യാപനം കൂടുതൽ മികച്ചതാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപിക നൽകി. ചൊവ്വാഴ്ച രണ്ട് പരീഡുകൾ ഉണ്ടായിരുന്നു. എട്ടും ഒൻപതും പാഠാസൂത്രണങ്ങൾ അന്ന് പഠിപ്പിച്ചു. 21/11/19 ബുധനാഴ്ച കെ.എസ് .യു വിൻ്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസബന്ദ് ആയിരുന്നതിനാൽ അന്ന് ക്ലാസ്സുകൾ ഒന്നും നടന്നില്ല. എങ്കിലും പ്രധാനഅധ്യാപകൻ്റെ നിർദ്ദേശപ്രകാരം ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തുകയും അവിടെ ആയിരിക്കുകയും ചെയ്തു. അടുത്ത ദിവസം വ്യാഴാഴ്ചയും എനിക്ക് അഞ്ചമത്തെ പരീഡ് ആയിരുന്നു എനിക്ക് ക്ലാസ്സ്. അന്ന് കളിയച്ഛൻ ജനിക്കുന്നു എന്ന പാഠത്തിൻ്റെ അവസാന ക്ലാസ്സ് ആയിരുന്നു. അന്ന് തന്നെ ആ പാഠത്തിലെ പ്രധാന ആശയങ്ങളും പ്രവർത്തനങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു കൊണ്ട് പാഠം അവസാനിപ്പിച്ചു. ഈ ആഴ്ചയിലെ അവസാന പ്രവർത്തിദിനമായിരുന്ന ഇന്ന് ടി. ഉബെെദിൻ്റെ കവിതയോട് എന്ന പുതിയ പാഠത്തിൻ്റെ ആമുഖാവതരണം നടത്തി..കവിയെപ്പറ്റിയും അദ്ദേഹത്തിൻ്റെ ഏതാനം കൃതികളെപ്പറ്റിയും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. ഇതിനിടയിലെ സബ്സ്ററ്യൂഷനുകളും ഉച്ചഭക്ഷണ വിതരണവും വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കുന്നവയായിരുന്നു... അതിമനോഹരമായും അനുഭവസമ്പന്നമായും ഈ ഒരാഴ്ചക്കാലം കടന്നു പോയി...
Saturday, November 16, 2019
അധ്യാപന പരിശീലനം :ഒന്നാം വാരം
2018-2020 ബി.എഡ് പാഠ്യപദ്ധിയുടെ ഭാഗമായ അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഈ ആഴ്ചയോടെ ആരംഭിച്ചു. സെൻ്റ് അലോഷ്യസ് എച്ച് . എസ്സ്. എസ്സ്. കൊല്ലം ആയിരുന്നു പരിശീലനത്തിനായി ഞാൻ തിരഞ്ഞെടുത്ത സ്കൂൾ. 11/11/2019 തിങ്കളാഴ്ചയോടെ ഞങ്ങൾ സ്കൂളിൽ എത്തി. ഈ ആഴ്ച , ശനിയാഴ്ച ഉൾപ്പടെ ആറ് പ്രവർത്തി ദിനങ്ങളൾ എനിക്ക് ലഭിച്ചു. 8. B. ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ആയി ലഭിച്ച ക്ലാസ്സ് . ആ ക്ലാസ്സിലെ മലയാളം അധ്യാപിക ആയ ഷാരി ടീച്ചറുടെ അനുവാദത്തോടെ, ടിച്ചർ പഠിപ്പിച്ചു നിർത്തിയ പാഠത്തിനു ശേഷമുള്ള ഭാഗം, "മാനവികതയുടെ മഹാഗാഥകൾ" എന്ന ഏകകത്തിലെ 'കീർത്തി മുദ്ര' എന്ന ഉപഏകകം മുതൽ ഞാൻ പഠിപ്പിച്ചു തുടങ്ങി.
ഒന്നാം ദിനം ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്ക് മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിൻ്റെ ക്ലാസ്സുകൾ ഉണ്ടായിരുന്നെങ്കിലും എട്ടാം ക്ലാസ്സിൽ കൃത്യമായി ക്ലാസ്സുകൾ നടന്നു. അന്ന് ഒന്നാമത്തെ പാഠാസൂത്രണം പഠിപ്പിച്ചു. തുടർന്ന് ചൊവ്വാഴ്ച രണ്ട് പിരീഡുകൾ ഉണ്ടായിരുന്നതിനാൽ രണ്ട് പാഠാസൂത്രണങ്ങൾ തീർക്കാൻ സാധിച്ചു. ബുധനാഴ്ച നാലാമത്തെ പാഠാസൂത്രണം പഠിപ്പിച്ചു. വ്യാഴാഴ്ച നവംബർ 14 ആയിരുന്നതിനാൽ അന്ന് സ്കൂളിൽ നിന്നും കുട്ടികളും അധ്യാപകരും ശിശുദിന റാലിക്ക് വേണ്ടി ആവശ്യമായ ഒരുക്കങ്ങളോടെ പ്രധാനാധ്യാപകൻ്റെ നേതൃത്വത്തിൽ റാലി നടത്തി. അന്ന് ക്ലാസ്സ് എടുക്കാൻ സാധിച്ചില്ല. അടുത്ത ദിവസം വെള്ളിയാഴ്ച അഞ്ചാമത്തെ പാഠാസൂത്രണത്തോടെ " കീർത്തി മുദ്ര " എന്ന പാഠം പഠിപ്പിച്ചു തീർത്തു. ശനിയാഴ്ച ആറാമത്തെ പാഠാസൂത്രണത്തിലൂടെ കളിയച്ഛൻ ജനിക്കുന്നു എന്ന പാഠത്തിൻ്റെ ആമുഖാവതരണം നടത്തി. 16/11/2019 ശനിയാഴ്ച അധ്യാപന പരിശീലനത്തിന്റെ ഒന്നാം വാരം അവസാനിച്ചു.വളരെ സന്തോഷം നിറഞ്ഞതും അനുഭവ സമ്പന്നവും ആയിരന്നു ഈ ഒരാഴ്ചകാലം.


Subscribe to:
Posts (Atom)