Friday, January 10, 2020

  അധ്യാപന പരിശീലനം : എട്ടാം വാരം

അധ്യാപന പരിശീലനത്തിന്റ എട്ടാം വാരം 6/1/2020 മുതൽ 10/1/2020 വരെ അഞ്ച് പ്രവർത്തി ദിനങ്ങൾ ആണ് ഉണ്ടായിരുന്നത്.ഇതിൽ ഒരു ദിവസം പണിമുടക്കായിരുന്നതിനാൽ നാല് ദിവസത്തെ ക്ലാസ്സുകൾ മാത്രമേ ലഭിച്ചുള്ളൂ. "ധർമ്മിഷ്ഠനായ രാധേയൻ" എന്ന പാഠംഭാഗത്തിൻ്റെ തുടർച്ച ആണ് ഈ ആഴ്ച പഠിപ്പിച്ചു തുടങ്ങിയത്. തിങ്കളാഴ്ച തന്നെ എൻ്റെ വിഷയാധ്യാപിക എൻ്റെ ക്ലാസ്സ് കാണുന്നതിനായി എത്തിയിരുന്നു. എൻ്റെ ക്ലാസ്സ് കണ്ട് വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പഠിപ്പിച്ചു കൊണ്ടിരുന്ന പാഠഭാഗം പൂർണ്ണമാക്കുകയും വെള്ളിയാഴ്ച ദിവസം, കുട്ടികൾ ബോധനോദ്ദേശ്യങ്ങൾ എത്രത്തോളം സ്വാംശീകരിച്ചു എന്ന് തീർച്ചപ്പെടുത്തുന്നതിനായി സിദ്ധിശോധകം (Achievement Test) നടത്തുകയും ചെയ്തു. ഇത് കൂടാതെ പാഠ്യപദ്ധിയിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം  കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 8.J ക്ലാസ്സ് ആണ് ഇതിനായി തെരഞ്ഞെെടുത്തത്. "ആത്മഹത്യാ പ്രവണത കുട്ടികളിൽ" എന്ന വിഷയത്തിൽ ആണ് ഞാൻ ക്ലാസ്സെടുത്തത് . ചെറുപ്രയത്തിലുള്ള കുട്ടികൾക്ക് ഇടയിൽ പോലും കണ്ട് വരുന്ന ഇത്തരം പ്രവണതകളെയും അവയുടെ കാരണങ്ങളെയും പറ്റി കുട്ടികളെ ബോധവാന്മാരക്കുകയും തങ്ങളുടെ ചുറ്റും പ്രശ്നം അനുഭവിക്കുന്ന മറ്റുള്ളവരെ സഹായിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ക്ലാസ്സ് കണ്ട് ലക്ഷ്യമിട്ടത്.






No comments:

Post a Comment